Tuesday, March 8, 2011

കവിത (kavitha)

സുഖ സാന്ദ്രമാം എന്‍ പ്രാണനില്‍ ,
നീയെന്നും ഒരു നല്ല ,
ഓര്‍മയായ്‌ മറഞ്ഞു 
സ്നേഹമാം ജീവിത സായാഹ്ന വേളയില്‍ 
ഇരുളകട്ടീടുവാന്‍    ജീവനായ് നീ ...
മറയാത്ത മറക്കാത്ത ഓര്‍മയില്‍ 
നീയെന്നും മന്ദസ്മിതം തൂകി നില്‍പൂ എന്‍ മുന്നില്‍ 
ഓരോ നിമിഷവും ഓരോ അണുവിലും 
എന്‍ ഉള്ളില്‍ നീയെന്നും മഴയായ് പൊഴിഞ്ഞു 
ഒരു നേര്‍ത്ത തേങ്ങലിന്‍  
ശ്രുതിയായ്‌ നീയെന്നുമെന്‍ 
മുന്നിലനയു   ഈ മാത്രയില്‍ .

                                                                               ജ്യോതി ,

No comments:

Post a Comment