Wednesday, March 9, 2011

സ്വന്തമെന്നു കരുതി ഹൃത്തില്‍ വച്ചു ഞാന്‍ നിന്നെ 
പൂജിചിരുന്നൊരു സ്വര്‍ണ മീനിനെപോല്‍
എന്‍ മനസാം സ്പടിക  ഗോളത്തില്‍ നീ അമോധമായ് വസിക്കവേ 
ഒരു നാള്‍ വന്നാരോ കൈമാടി വിളിക്കവേ 
എന്തിനായ് പോയി  സഖീ നീ പാവമാം എന്നെ തനിച്ചാക്കി.
ആഴ്ചകലേറെ കാത്തിരുന്നെങ്കിലും 
കണ്മുന്നില്‍ കാണാന്‍ കഴിഞ്ഞില്ല നിന്നെ ,
കാത്തിരുന്നെന്‍ ഗോളം പായല്‍ പിടിക്കവേ 
കഴുകി തുടച്ചു ഞാന്‍ വെള്ളം പകര്‍ന്നു 
കാത്തിരിക്കുന്നൊരു പുതു മീനിനായ്  .....

മോറല്‍ : അക്ക്വോരിയത്തില്‍  വെള്ളമുണ്ടെങ്കില്‍ മീന്‍ അത്ലാന്റികില്‍ നിന്നും വരും .